Uncategorized

രണ്ട് C-130 J വിമാനങ്ങള്‍ ജിദ്ദയില്‍; INS സുമേധ സുഡാന്‍ തീരത്ത്; ഒഴിപ്പിക്കലിന് സജ്ജമായി ഇന്ത്യ

ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ഈര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സജ്ജമായി നില്‍ക്കുന്നതായും ഇന്ത്യന്‍ നാവികസേനാക്കപ്പല്‍ ഐഎന്‍എസ് സുമേധ സുഡാന്‍ തീരത്തെത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.കലാപരൂക്ഷിത സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തി വരുന്നതായും സുഡാനിലെ നിലവിലെ സുരക്ഷാസാഹചര്യങ്ങളെ കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സുഡാനില്‍ നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികളെക്കുറിച്ച് …

രണ്ട് C-130 J വിമാനങ്ങള്‍ ജിദ്ദയില്‍; INS സുമേധ സുഡാന്‍ തീരത്ത്; ഒഴിപ്പിക്കലിന് സജ്ജമായി ഇന്ത്യ Read More »

അവധിക്കാലത്ത് വീടു പൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം, പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉറപ്പ്

തിരുവനന്തപുരം​ : അവധിക്കാലത്ത് വീടു പൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു. അവധിക്കാലത്തുംവാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും. …

അവധിക്കാലത്ത് വീടു പൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം, പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉറപ്പ് Read More »

Scroll to Top